play-sharp-fill
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; വഴിയാത്രക്കാരായ അഞ്ച് പേർക്ക് പരിക്ക്

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; വഴിയാത്രക്കാരായ അഞ്ച് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ
മലയിന്‍കീഴ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നാഷണല്‍ സ്‌കൂള്‍ ഒഫ് ഇംഗ്ലീഷിന്റെ പ്രിന്‍സിപ്പലുമായ നെയ്യാറ്റിന്‍കര നിലമേല്‍ പനങ്ങാട്ട്കരി വിശ്വംവീട്ടില്‍ വിഎസ്. സജീവ് കുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ സന്ദീപാണ് (19) മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8.30ഓടെ തൂങ്ങാംപാറ കാളിദാസ തിയേറ്ററിന് സമീപത്തായിരുന്നു അപകടം. കുറ്റിച്ചല്‍ ലൂര്‍ദ്മാതാ എന്‍ജിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

കോളേജിലേക്ക് പോകവേ കാട്ടാക്കട ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ നെല്ലിക്കാട് സ്വദേശിയുടെ ബൈക്ക് റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപിന്റെ ബൈക്കിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണംവിട്ട സന്ദീപിന്റെ ബൈക്ക് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഇടിച്ചുവീഴ്‌ത്തി. കൂട്ടിയിടിക്കുശേഷം സന്ദീപ് റോഡ് സൈഡിലെ സ്ലാബില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു.

ഓടിക്കൂടിയവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സന്ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍നട യാത്രക്കാരനായ തൂങ്ങാംപാറ സ്വദേശിയും സി.ഐ.ടി.യു തൊഴിലാളിയുമായ വിജയന്റെ രണ്ട് കാല്‍പ്പാദവും അറ്റുപോയി.

യാത്രക്കാരായ അമ്പിളി, സെയ്ദ് എന്നിവര്‍ക്ക് ഗുരുതര പരിക്കും മറ്റൊരാള്‍ക്ക് നിസാര പരിക്കുമുണ്ട്. അപകടത്തില്‍പ്പെട്ട ബൈക്ക് അമിത വേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സാന്ദ്രയാണ് സഹോദരി. മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.