play-sharp-fill
വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി തരണമെന്നാവശ്യം; മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍

വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി തരണമെന്നാവശ്യം; മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍

പാലക്കാട്: മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം സിഐടിയു പ്രവർത്തകർ തടയാൻ ശ്രമിച്ചു.

പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം.
വിതരണത്തിനെത്തിച്ച ഭാരത് അരിയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞു വച്ചത്. അരി വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി നല്‍കണമെന്നാണ് പ്രവർത്തകർ പറഞ്ഞത്.

ഇതോടെ സിഐടിയുക്കാരുടെ എതിർപ്പ് വക വെക്കാതെ വിതരണക്കാർ തുടർന്നും അരിവിതരണം ചെയ്യുകയായിരുന്നു. ഭാരത് അരിക്ക് ജനങ്ങള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മറ്റു പാർട്ടിക്കാർ ഭാരത് അരിയുടെ വിതരണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഭാരത് അരി മികച്ച രീതിയിലാണ് വിറ്റു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഭാരത് അരി വാങ്ങാൻ എത്തിയത് നിരവധി പേരാണ്. ജനങ്ങളുടെ തിരക്ക് കാരണം പിന്നീട് ടോക്കണ്‍ അടിസ്ഥാനത്തില്‍ ആയിരം പേർക്കാണ് അരി നല്‍കിയത്.