play-sharp-fill
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം; പൂജപ്പുരയില്‍ വൻ സംഘര്‍ഷം; വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചു;  നാലാം തവണയും  ജലപീരങ്കി പ്രയോഗിച്ചു

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം; പൂജപ്പുരയില്‍ വൻ സംഘര്‍ഷം; വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചു; നാലാം തവണയും ജലപീരങ്കി പ്രയോഗിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം.

പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയിലെ ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്.

വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചു.
ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു.

പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.