പൊതുമേഖലാ ബാങ്ക് ലയനം;ലയനത്തിന് തയ്യാറെടുക്കുന്നത് 12 ബാങ്കുകള്‍;തുടക്കത്തില്‍ ചെറിയ ബാങ്കുകളെ കരുത്തുള്ള ബാങ്കുകളില്‍ ലയിപ്പിക്കും

Spread the love

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലായി ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക് എന്നിവയിലേക്ക് 2027നുള്ളില്‍ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം.

video
play-sharp-fill

ആഗോള തലത്തില്‍ മത്സരിക്കാവുന്ന തരത്തില്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയെ വളര്‍ത്താനാണ് ശ്രമം. നിലവില്‍ 12 പൊതുമേഖല ബാങ്കുകളാണ് ഇന്ത്യയിലുള്ളത്.തുടക്കത്തില്‍ ചെറിയ ബാങ്കുകളെ കരുത്തുള്ള ബാങ്കുകളില്‍ ലയിപ്പിക്കും.

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുയോജ്യമായാണ് ബാങ്കുകളുടെ ലയനത്തിന് ധനമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.ഇതനുസരിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ ലയനത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല.യൂണിയന്‍ ബാങ്കിനെ കനറയില്‍ ലയിപ്പിക്കും