കാണക്കാരി സർവീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയിൽ നിന്നും പണം മോഷ്ടിച്ചു; അയ്മനം സ്വദേശി അറസ്റ്റിൽ
കുറവിലങ്ങാട്: സഹകരണ ബാങ്കിന്റെ വളം ഡിപ്പോയിൽ നിന്നും പണം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം ചാമത്തറ ഭാഗത്ത് കപ്രായിൽ പറമ്പിൽ വീട്ടിൽ അൻസാരി എം. ആർ(38) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കാണക്കാരി സർവീസ് സഹകരണ ബാങ്കിന്റെ വെമ്പള്ളിയിലുള്ള വളം ഡിപ്പോയിൽ എത്തി കടയിലെ ജീവനക്കാരന്റെ ശ്രദ്ധ തിരിഞ്ഞ സമയം മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 7800 രൂപയുമായി ഇയാൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്ക് കുറവിലങ്ങാട് സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത് റ്റി, എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, ശ്യാംകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.