ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് ; നവംബര്‍ 18 ന് ഹാജരാകാൻ ഉത്തരവ്
സ്വന്തം ലേഖകൻ
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ 18 ന് ഹാജരാക്കാനാണ് ബംഗ്ലാദേശ് കോടതി ഉത്തരവിട്ടിട്ടുള്ളതെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടത്തോടെ തടങ്കലിലടയ്ക്കുകയും നിയമവിരുദ്ധ കൊലപാതകങ്ങളും ഉള്‍പ്പെടെ നടന്നതായിട്ടാണ് എതിരാളികള്‍ ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനുഷ്യരാശിക്കെതിരായ കൂട്ടക്കൊലകളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തിയതിന് ചുക്കാന്‍ പിടിച്ചത് ഷെയ്ഖ് ഹസീനയാണെന്ന് മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു. ഹസീനയെ അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയെ ശ്രദ്ധേയമായ ദിനം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ടു നില്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് ബംഗ്ലാദേശ് അസാധുവാക്കിയിരുന്നു. ക്രിമിനല്‍ വിചാരണ നേരിടാന്‍ കേസില്‍പ്പെട്ടവരെ കൈമാറുന്ന ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു.