ഓണത്തിന് വിൽക്കാൻ വച്ചിരുന്ന ഏത്തക്കുലയുടെ പേരിലും തട്ടിപ്പ്: ഏത്തവാഴ കർഷകരെ കബളിപ്പിച്ച് സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ ; മൂന്നു പേർ പിടിയിൽ

ഓണത്തിന് വിൽക്കാൻ വച്ചിരുന്ന ഏത്തക്കുലയുടെ പേരിലും തട്ടിപ്പ്: ഏത്തവാഴ കർഷകരെ കബളിപ്പിച്ച് സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ ; മൂന്നു പേർ പിടിയിൽ

Spread the love
സ്വന്തം ലേഖകൻ
പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത് വിളവെടുപ്പിന് പാകമായ ഏത്തക്കുലകളുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഘം കർഷകരിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ. ഏത്തക്കുലകൾ വിൽപ്പന നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഘത്തിലെ മൂന്ന് പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസും കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വേലന്താവളം സ്വദേശി മണികണ്ഠൻ, മീനാക്ഷിപുരം സ്വദേശി അബ്ദുൾഖാദർ, ചിറ്റൂർ സ്വദേശി ചിന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്.വയനാട് സ്വദേശിയും വാഴകർഷകനുമായ മനോജിന്റെ പരാതിയിലായിരുന്നു അന്വേഷണം. മനോജിനെ ഒന്നര ലക്ഷത്തോളം രൂപയോളം സംഘം കബളിപ്പിച്ചുവെന്നാണ് പരാതി.
എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ മാർക്കറ്റുകളിൽ നിന്നും പത്തോളം തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് അറിവായി. പുലർകാലങ്ങളിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് രീതി. തൃശൂരിൽ പരാതി നൽകിയ മനോജിന് പുറമെ എറണാകുളത്ത് വൈത്തിരി സ്വദേശിയുടെ ഒരു ലക്ഷം, നിലമ്പൂർ സ്വദേശിയുടെ ഒരു ലക്ഷത്തി പതിനായിരം, തമിഴ്നാട് സ്വദേശി വീരമണിയുടെ എൺപതിനായിരം, ചടുലദുരൈയുടെ ഒരു ലക്ഷത്തി രണ്ടായിരം രൂപ, ആലുവ മാർക്കറ്റിൽ നിന്നും മുഹമ്മദലിയുടെ എൺപതിനായിരം രൂപയുൾപ്പെടെയുള്ള വിവിധ തട്ടിപ്പുകളും സംഘം നടത്തിയതായി കണ്ടെത്തി.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ ഈസ്റ്റ് സിഐ പിപി ജോയ്, എസ്ഐ ബിബിൻ, ക്രൈം സ്‌ക്വാഡ് എസ്ഐ ഗ്ളാഡ്സ്റ്റൺ, എഎസ്ഐ സുവൃതകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.