ബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയും നെയ്മറുമില്ല
ന്യോൺ (ഫ്രാൻസ്): ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയിൽ അവസാന മുപ്പതില്‍ നിന്ന് ലയണല്‍ മെസിയും നെയ്മറും പുറത്ത്. 2005ന് ശേഷം ഇതാദ്യമായാണ് 7 വട്ടം ചാംപ്യനായ മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്.
ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയ അവാർഡുകളുടെ ആദ്യ പട്ടികയിൽ നിന്ന് മെസിയും നെയ്മറും പുറത്തായത് മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ യുഗം അവസാനിക്കുന്നതിന്‍റെ സൂചനയാണ്. പോർചുഗൽ നായകനും അഞ്ച് വർഷത്തെ ബാലൺ ഡി ഓർ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പേ, എർലിങ് ഹാലാൻഡ്, മുഹമ്മദ് സലാ, സാദിയോ മാനേ, കെവിൻ ഡീ ബ്രൂയിൻ, ഹാരി കെയ്ൻ തുടങ്ങിയവർ പട്ടികയിലുണ്ട്.
Third Eye News K
0