play-sharp-fill
ജനിച്ചുവീണിട്ടു  മണിക്കൂറുകൾ മാത്രമായിട്ടുള്ള നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി; അന്വേഷണം ആരംഭിച്ചു പൊലീസ്

ജനിച്ചുവീണിട്ടു മണിക്കൂറുകൾ മാത്രമായിട്ടുള്ള നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി; അന്വേഷണം ആരംഭിച്ചു പൊലീസ്

സ്വന്തം ലേഖകൻ

 

തിരുവനതപുരം : ജനിച്ചുവീണിട്ടു മണിക്കൂറുകൾ മാത്രമായിട്ടുള്ള നവജാത ശിശുവിനെ കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കു സമീപം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി .

മുഞ്ചിറ മണക്കാട് പാലത്തിനു സമീപം റോഡരുകിലെ കുറ്റിക്കാട്ടിലാണ് ആൺകുഞ്ഞിനെ ഉപവക്ഷിച്ച നിലയിൽ കണ്ടത് .നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പുതുക്കട പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപെടുത്തി കുഴിത്തറ സർക്കാർ ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴറാദൃക്കിലൂടെ വന്ന വഴിയാത്രക്കാരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആദ്യം കുട്ടിയെ കണ്ടത്. ഇവർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും അത് വാഴ്ത്തി വന്ന വാഹനങ്ങൾ നിർത്തിയും വിവരം ധരിപ്പിച്ചു. ഇരുചക്ര വാഹനങ്ങളും കാറുകളും പോകുന്നതിനാൽ ഈ റോഡ് ഇപ്പോഴും വളരെ തിരക്കിലാണ്.

പുതുക്കടാ പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.