മരണാനന്തര ചടങ്ങിനെത്തിയവരുടെ ബൈക്കിന് നേരെ ഒറ്റയാന്റെ ആക്രമണം; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം; അച്ഛനും മുത്തച്ഛനും പരിക്ക്
സ്വന്തം ലേഖകൻ
തൃശൂര്‍: അതിരപ്പളളിയില്‍ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ നിഖിലിന്റെ മകള്‍ അഗ്നിമിയ (5) ആണ് കൊല്ലപ്പെട്ടത്.
ആനയുടെ ആക്രമണത്തില്‍ അച്ഛന്‍ നിഖിലിനും (36) കുട്ടിയുടെ അമ്മയുടെ അച്ഛന്‍ ജയനും(50) പരിക്കേറ്റു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവരെ ചാലക്കുടി ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെ അതിരപ്പളളി കണ്ണംകുഴിയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ വീട്ടിലേക്ക് എത്തിയ ഇവരുടെ സമീപം വീടിനടുത്തായി ഒറ്റയാനെ കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയെ കണ്ട് നിഖില്‍ ബൈക്ക് നിര്‍ത്തി. ഇവര്‍ക്ക് നേരെ തിരിഞ്ഞ ആനയെ കണ്ട് മൂവരും ഓടിയെങ്കിലും കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. തലയിലാണ് അഗ്നിമിയ ചവിട്ടേറ്റത്.
അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.