play-sharp-fill
സി എസ് ഡി എസ് നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷം ആഗസ്റ്റ് 25 മുതൽ 

സി എസ് ഡി എസ് നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷം ആഗസ്റ്റ് 25 മുതൽ 

കോട്ടയം : സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 161ആം ജന്മദിനം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ആഘോഷിയ്ക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ എന്നിവർ അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്‌ഥാനതലത്തിലുള്ള ഘോഷയാത്രകൾ മറ്റും ഒഴിവാക്കിയാണ് ഇത്തവണ ജന്മദിന ആഘോഷങ്ങൾ നടത്തുന്നത്.

ആഗസ്റ്റ് 25 ന് രാവിലെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് ആയ കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പതാക ഉയർത്തും. 25 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ജന്മദിന സമ്മേളനങ്ങളും പുഷ്‌പ്പാർചനയും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജന്മദിനമായ ആഗസ്റ്റ് 28 ന് രാവിലെ 9:00 മണിയ്ക്ക് അംബേദ്കർ ഭവനിൽ സംസ്‌ഥാന നേതാക്കൾ മഹാത്മാ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്‌പ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന ജന്മദിന സമ്മേളനം സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. കോട്ടയം, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, അടിമാലി, തൊടുപുഴ, കട്ടപ്പന, നെടുംകണ്ടം, ഉപ്പുതറ, റാന്നി, തിരുവല്ല, മല്ലപ്പള്ളി, അടൂർ, കുട്ടനാട് എന്നീ താലൂക്ക് കേന്ദ്രങ്ങളിൽ ജന്മദിന സമ്മേളനങ്ങൾ നടത്തും

ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ആയിരം കുടുംബയോഗ കേന്ദ്രങ്ങളിലും മഹാത്മാ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്‌പ്പാർചന നടത്തും. വിദ്യാഭ്യാസ അവാർഡ് ദാനവും പഠന ക്ലാസുകളും സന്നദ്ധ പ്രവർത്തനങ്ങളും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.