play-sharp-fill
ആവി എഞ്ചിൻ ഇഐഅർ 21 ട്രെയിൻ സർവ്വീസ് കൊച്ചിയിൽ 16,17 തീയതികളിൽ

ആവി എഞ്ചിൻ ഇഐഅർ 21 ട്രെയിൻ സർവ്വീസ് കൊച്ചിയിൽ 16,17 തീയതികളിൽ

സ്വന്തം ലേഖകൻ

കൊച്ചി: 163 വർഷം പഴക്കമുളള പൈതൃക ആവി എഞ്ചിനായ ഇഐആർ 21 ഉപയോഗിച്ചുളള പ്രത്യേക ട്രെയിൻ സർവീസ് എറണാകുളത്ത്16, 17 തീയതികളിൽ നടക്കും. വിദേശികൾക്ക് 1000 രൂപ, സ്വദേശികൾക്ക് 500, കുട്ടികൾക്ക് 300 എന്നിങ്ങനെയാണു നിരക്കുകൾ. ടിക്കറ്റുകൾ എറണാകുളം സൗത്തിലെ റിസർവേഷൻ ഓഫിസിൽ ലഭിക്കും. 40 സീറ്റുകളാണു പ്രത്യേക ട്രെയിനിലുളളത്.


രാവിലെ 11ന് എറണാകുളം സൗത്തിൽ നിന്നു ഹാർബർ ടെർമിനസ് വരെയും തിരിച്ചുമാണു സർവീസ്. വെണ്ടുരുത്തി പാലത്തിലൂടെ മനോഹരമായ യാത്രയാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. തിരക്കുണ്ടെങ്കിൽ കൂടുതൽ ട്രിപ്പുകളോടിക്കുന്നതു പരിഗണിക്കുമെന്നു റെയിൽവേ അറിയിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണ് ഇഐആർ 21. കന്യാകുമാരി നാഗർകോവിൽ റൂട്ടിലെ പ്രത്യേക സർവീസിനു ശേഷമാണു ട്രെയിൻ എറണാകുളത്ത് എത്തിച്ചത്. 1855ൽ ഇംഗ്ലണ്ടിലെ കിറ്റ്‌സൺ തോംസൺ ആൻഡ് ഹെവിറ്റ്‌സൺ എന്ന കമ്ബനി നിർമിച്ച ആവി എഞ്ചിൻ കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group