play-sharp-fill
ഓട്ടോറിക്ഷയും ജീപ്പും കൂട്ടി ഇടിച്ച് അപകടം ; ഓട്ടോ ഡ്രൈവർക്ക് പരിക്ക്: അപകടം ഇന്നലെ രാത്രി കുമരകം കണ്ണാടിച്ചാലിൽ:

ഓട്ടോറിക്ഷയും ജീപ്പും കൂട്ടി ഇടിച്ച് അപകടം ; ഓട്ടോ ഡ്രൈവർക്ക് പരിക്ക്: അപകടം ഇന്നലെ രാത്രി കുമരകം കണ്ണാടിച്ചാലിൽ:

സ്വന്തം ലേഖകൻ

കുമരകം : ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഔട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.50ന് കണ്ണാടിച്ചാൽ ജംഗ്ഷന് കിഴക്ക് വശത്ത് കുമരകം റോഡിലാണ് അപകടം നടന്നത്.

കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പും കുമരകത്തേക്ക് വരുകയായിരുന്ന പെട്ടി ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോ റിക്ഷാ നിവർത്തി ജീപ്പിലുണ്ടായിരുന്നവർ തന്നെയാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു മാസത്തോളമായി കണ്ണാടിച്ചാലിലെ ഹൈമാസ്റ്റ് ലെെറ്റ് തെളിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായെന്ന് സമീപവാസികൾ പറഞ്ഞു.
ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.