കോട്ടയം സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധി നഗർ പോലീസ്
കോട്ടയം : സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.
സംക്രാന്തി സ്വദേശി മാളിയേക്കൽ സിബിയെയാണ് ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ സിബിയെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Third Eye News Live
0