കെഎം മാണിയുടെയും സിഎഫ് തോമസിന്റെയും കബറിടത്തിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കൾ പുഷ്പ ചക്രം സമർപ്പിച്ചു.

  കോട്ടയം: ഒടുവിൽ രൂപം കൊണ്ട കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുൻ ചെയർമാൻമാരായിരുന്ന കെ എം മാണി , സി.എഫ് തോമസ്, എന്നിവരുടെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വൈസ് ചെയർമാൻ പ്രൊഫസർ ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷറർ റോയി ജോസ്, ബിനു അയിരമല, ടിജോ കൂട്ടുമ്മേൽ കാട്ടിൽ, പ്രതീക്ഷ് പട്ടിത്താനം എന്നിവർ പുഷ്പചക്രം അർപ്പിച്ചു പ്രാർഥിച്ച ശേഷം കോട്ടയം പാർലമെൻ്റ് എൻ.ഡി.എ മുന്നണി സ്ഥാനാത്ഥി തുഷാർ വെള്ളപ്പള്ളിയുടെ തിരഞ്ഞെടുപ്പ് […]

പിണറായിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ :പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു;

  കൊച്ചി: രാഹുൽ ഗാന്ധിയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ വിമർശിച്ചു. മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും അവരുടെ മുഖ്യശത്രുവായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബിജെപി ചെയ്യുന്നതിനേക്കാൾ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു. 2019- ലെ തിരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക് ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി […]

പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുന്ന സിനിമകളായിരുന്നു എഴുപതുകളിൽ ഇറങ്ങിയിരുന്നത്.

  കോട്ടയം: എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന് ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും . പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുവാൻ അക്കാലത്തെ നിർമ്മാതാക്കളും സംവിധായകരും പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ? കുറ്റം പറയരുതല്ലോ കച്ചവടസിനിമയുടെ ഈ മസാലക്കൂട്ടുകൾ കൃത്യമായി ചേർത്തുവെച്ച ഇത്തരം ചില […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു ; പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി

പറവൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് പറവൂർ അതിവേഗ സ്പെഷ്യല്‍ കോടതി. പറവൂർ തൂയിത്തറ കരയില്‍ തൂയിത്തറ വീട്ടില്‍ പ്രസാദി(44)നാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കണം. 2022 സെപ്തംബർ ഏഴിന് നടന്ന സംഭവത്തില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.

ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം ; ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ: ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-രണ്ട് ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധത്താല്‍ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ ഭാര്യ ഷിനി(45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേ […]

കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകന് നേരെ ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണം ; മർദ്ദിക്കുകയും നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു

കോട്ടയം : ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണത്തിന് ഇരയായതായി കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകൻ. കോട്ടയം മുട്ടുചിറ സ്വദേശിയും പാസ്റ്ററുമായ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശാരീരിക ഉപദ്രവത്തിനു പുറമെ നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ബിഹാറില്‍ മാർച്ച്‌ 3 -നാണ് സംഭവം  നടന്നത്. അടിച്ച്‌ നിലത്ത് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തതായി സണ്ണി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സണ്ണിയുടെ ഞരമ്ബുകള്‍ക്കും ക്ഷതമേറ്റിരുന്നു. ഭാര്യ കൊച്ചുറാണിയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. മർദ്ദിക്കുന്ന രംഗങ്ങള്‍ അക്രമി സംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനും കൊണ്ട് […]

പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയത് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത്

  തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സെന്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെട്ടു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. […]

കുമരകം ചിറക്കടവ് വീട്ടിൽ കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84)നിര്യാതയായി..

  കുമരകം : (വാർഡ് 15) ചിറക്കടവ് വീട്ടിൽ .കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84) നിര്യാതയായി. കുമരകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനായിരുന്ന സി.കെ പുരുഷോത്തമന്റെ ഭാര്യയാണ്. പരേത കർഷക തൊഴിലാളി രംഗത്തടക്കം നിരവധി സമരങ്ങളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു . പരേത കുമരകം മേലേക്കര കുടുംബാംഗമാണ്. മക്കൾ : പരേതനായ സി.പി പവനൻ, സി.പി ഭൂവേഷ്, ഉഷ ഗോപാലൻ, സി.പി അജയഘോഷ് മരുമക്കൾ : കോമളം (മാവേലിക്കര), സൂര്യ (പാമ്പാടി) പരേതനായ ഗോപാലകൃഷ്ണൻ (കുടയംപടി) സംസ്ക്കാരം ഇന്ന് (20/04/024) ഉച്ചകഴിഞ്ഞു 4ന് വീട്ടുവളപ്പിൽ

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. എന്നാൽ, ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. […]

തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി ഓപ്പറേഷൻ തിയേറ്ററിൽ ഓടിയെത്തി: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തി: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

    ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രചാരണം മാറ്റിവെച്ച് ശസ്ത്രക്രിയയ്ക്കെത്തിയത്. പ്രകാശം ജില്ലയിലെ ദാർസി നിയമസഭാമണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിനായി പുറപ്പെടുന്ന സമയത്താണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്. വെങ്കട്ട രമണ എന്ന യുവതിക്ക് അമ്നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ […]