അവസാനലാപ്പിലും ആശങ്കയുടെ മുൾമുനയിൽ യുഡിഎഫ് ; കലാശക്കൊട്ടിലും പ്രചരണരംഗത്തും ആളെ കിട്ടിയില്ല

കോട്ടയം : പ്രചരണത്തിന്റെ ആദ്യഘട്ടം മുതൽ യുഡിഎഫിലെ ഉലച്ച ആശങ്ക കലാശക്കൊട്ടിലും പ്രകടമായി. ആളെക്കിട്ടാതെ വന്നതോടെ തട്ടിക്കൂട്ട് കലാശക്കൊട്ടായി മാറിയത് മുന്നണിയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചു. കോട്ടയത്തും വിവിധ നിയോജകമണ്ഡല ആസ്ഥാനങ്ങളിലുമാണ് യുഡിഎഫ് കലാശക്കൊട്ട് ലക്ഷ്യമിട്ടിരുന്നത്. ആളെ കിട്ടാതെ വന്നതോടെ പരിപാടി വെറും വഴിപാടായത് മുന്നണിക്കും നാണക്കെടായി. കോൺഗ്രസും കേരളാ കോൺഗ്രസും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് ആളില്ലാ പരിപാടി വഴിതെളിച്ചു. വൈക്കത്ത് കലാശക്കൊട്ട് നടന്നെന്നു പോലും പറയാനാവാത്ത സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. കടുത്തുരുത്തിയിൽ പിടിച്ചുനിന്നെങ്കിലും പാലായിൽ അംഗബലം ഇരുനൂറകടത്താൻ യുഡിഎഫിന് കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർത്ഥി […]

ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്.

  കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിന്റെയും പരസ്യമുണ്ട്. അഡ്വക്കറ്റ് ഫ്രാൻസിസ് കെ ജോർജ് യുഡിഎഫ് മുന്നണി സ്ഥാനാർഥിയെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോൾ എൽഡിഎഫ് ഒരു പടികൂടി കടന്ന് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. […]

ഹൃദയം മാറ്റി വെച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ,കരളും രണ്ടു വൃക്കകളും മറ്റു മൂന്നു രോഗികൾക്ക് ; മസ്തിഷ്ക മരണം സംഭവിച്ച രാജ ഇനി നാലു പേരിലൂടെ ജീവിക്കും

കോട്ടയം : മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ എം. രാജ (38)യുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 കാരൻ്റെ ശരീരത്തിൽ മിടിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരണം മുന്നിൽ കണ്ട് കഴിയുകയായിരുന്ന യുവാവിനാണ് രാജയുടെ ഹൃദയം പുതു ജീവനേകിയത്. തൻ്റെ കരളും രണ്ടു വൃക്കകളും മറ്റു മൂന്നു രോഗികൾക്ക് നൽകി അവരെ ജീവിതത്തിൻ്റെ വഴിയിൽ തിരികെ എത്തിച്ചിട്ടാണ് രാജയുടെ മടക്കം. ഡ്രൈവറായ രാജയെ തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ […]

കോട്ടയം തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

  മണർകാട് : മണർകാടിനടുത്ത് തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. മണർകാട് പള്ളിയിലേക്ക് വന്ന കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ച മാരുതി കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകട വിവരമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി.

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (25 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (25 /04/2024) 1st Prize-Rs :80,00,000/- PZ 835041 (PALAKKAD)   Cons Prize-Rs :8000/- PN 835041 PO 835041 PP 835041 PR 835041 PS 835041 PT 835041 PU 835041 PV 835041 PW 835041 PX 835041 PY 835041   2nd Prize-Rs :10,00,000/- PT 100777 (MALAPPURAM)   3rd Prize-Rs :1,00,000/- PN 447148 PO 213468 PP 397466 PR 372171 […]

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില സ്വർണ്ണം ഗ്രാമിന് – 6625 സ്വർണ്ണം പവന് – 53000 അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം

പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം :ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം നാളെ (26/04/2024 വെള്ളി )രാവിലെ 10 ന് വീട്ടുവളപ്പിൽ . ‘ഭാര്യ :ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം.മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി. മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.

യാത്രാ ദുരിതം തീർന്നു: കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിൻ എത്തി

  തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്.   എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളുമുള്ള ട്രെയിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തി ചേരും. തിരികെ കൊച്ചുവേയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും.   സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന […]

കുമരകം കലാഭവനിൽ അർജ്ജുന പൗർണമി 28 – ന്:അർജജുൻ മാസ്റ്ററിൻ്റെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് അവസരം

  കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ അർജ്ജുന പൗർണമി സംഘടിപ്പിക്കും. കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി എം.കെ അർജുനൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഏപ്രിൽ 28 ഞായറാഴ്ച ഉച്ചക്ക് 2ന് കുമരകം കലാഭവനിൽ “അർജ്ജുന പൗർണമി” എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. പാട്ടുകൂട്ടം കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ സംഗീത സംവിധായകൻ അർജജുൻ മാസ്റ്ററിൻ്റെ ഓർമകളിൽ മാസ്റ്ററുടെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി […]

കാനഡയിൽ മലയാളികൾക്കടക്കം എട്ടിന്റെ പണി : 81 ലക്ഷം ശമ്ബളമുള്ള ജോലി പോയി, കാരണം വ്ളോഗ്

തിരുവനന്തപുരം : കനേഡിയൻ കമ്പനിയിൽ നിന്നും ഇന്ത്യൻ വംശജനെ പുറത്താക്കി. ഫുഡ് ബാങ്കുകളില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് എങ്ങനെ സൗജന്യമായി ഭക്ഷണം കണ്ടെത്താമെന്ന വ്ളോഗ് പങ്കുവെച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരനായ മെഹുല്‍ പ്രജാപതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വരുന്ന വിദ്യാർത്ഥികള്‍ക്ക് ഫുഡ് ബാങ്ക് വഴി ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും നൂറുകണക്കിന് ഡോളർ എങ്ങനെ ലാഭിക്കാമെന്നായിരുന്നു വ്ളോഗിലൂടെ മെഹുല്‍ പ്രജാപതി വ്യക്തമാക്കിയത്. പഴങ്ങള്‍, പച്ചക്കറികള്‍, റൊട്ടി, സോസുകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടെ ഒരു ആഴ്ച ഫുഡ് ബാങ്കില്‍ നിന്നും താന്‍ […]