ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥ ; ചൂടുകുരു മുതൽ ഫം​ഗൽ ഇൻഫെക്ഷൻ വരെ; വേനലിൽ പിടിമുറുക്കി ത്വക്ക് രോ​ഗങ്ങൾ

സ്വന്തം ലേഖകൻ ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോ​ഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതിൽ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയിൽ അധിക നേരം കൊണ്ടാൽ സൂര്യാഘതമേൽക്കാം. ചർമത്തിൽ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയർന്ന തോതിൽ സൂര്യാഘാതമേൽക്കുന്നത് ആരോ​ഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. വെയിലില്‍ നിന്നും സംരക്ഷണം ശരീരം മുഴുവനും മറയുന്ന തരത്തില്‍ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയം തെരഞ്ഞെടുത്താന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ […]

‘സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്തി’; ആരോപണവുമായി മുക്താര്‍ അന്‍സാരിയുടെ മകന്‍; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; മൂന്നംഗ പാനല്‍ അന്വേഷിക്കാൻ നിര്‍ദേശം ; ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് ആരോപണം. സ്ലോ പോയിസണ്‍ നല്‍കി പിതാവിനെ കൊലപ്പെടുത്തിയതാണെന്നാണ് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. മാര്‍ച്ച് 19 ന് അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം നല്‍കിയെന്നും ഉമര്‍ ആരോപിച്ചു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഒരു വിവരവും തന്നെ അറിയിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം പിതാവിനെ കാണാന്‍ ജയിലില്‍ പോയെങ്കിലും അനുമതി നല്‍കിയില്ല. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് […]

1,700 കോടിയുടെ പുതിയ നോട്ടീസ്; കോൺ​ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ് 

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺ​ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോൺ​ഗ്രസിനു കൈമാറി. 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോൺ​ഗ്രസ് നൽകിയ ഹർജി ഡൽ‌ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നേരത്തെ 2014-15, 16- 17 വരെയുള്ള പുനർ നിർണയം ചോദ്യം […]

വിശ്വകർമ്മ സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി.

  സ്വന്തം ലേഖകൻ കോട്ടയം : വിശ്വകർമ്മ സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. വിഎസ് എസ് സംസ്ഥാന പ്രസിഡണ്ട് മധു നയിക്കുന്ന യാത്രയെ നഗരത്തിൽ സ്വീകരിച്ചു. സമ്മേളനം സംസ്ഥാന കൗൺസിലർ ദീപു ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് പിജി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ,ജില്ലാ പ്രസിഡണ്ട് വിനു പുള്ളുവേലി,പി കെ കൃഷ്ണകുമാർ ,ബിജോയ് കുമാർ ,രമേശ് മണി ,കെ വി ഷാജി എന്നിവർ പ്രസംഗിച്ചു. സാമൂഹിക നീതി ,അവസര സമത്വം, ഭരണപങ്കാളിത്തം, വിശ്വകർമ്മ ദിനം […]

കനത്ത ചൂട് ;കോട്ടയം ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ വേനൽ മഴ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്ത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ വേനൽ മഴ സാധ്യതയും പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം […]

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ ഷെഡ് ആക്രമിച്ചു; കാട്ടാനയെ തുരത്തിയത് പ്രദേശവാസികള്‍ ബഹളം വെച്ച്

ഇടുക്കി: വീണ്ടും കാട്ടാന ഭീതിയില്‍ ഇടുക്കി. ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ്റെ ആക്രമണത്തില്‍ ഷെഡ് തകർന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിൻ്റെ ഷെഡ് ആണ് ചക്കക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. പ്രദേശവാസികള്‍ ബഹളം വച്ചാണ് കാട്ടാനയെ തുരത്തിയത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് കോഴിക്കോട് […]

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ക്ക് നേരെ അതിക്രമം; ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം; പരിശോധന ഫലം ഇന്ന് ലഭിക്കും

കണ്ണൂര്‍: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഒഴിച്ചത് സോഫ്റ്റ്‌ ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം. ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച്‌ കൃത്യമായ സൂചനകള്‍ ഇതുവരെയില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യംചെയ്യും. കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാല്‍, ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.

ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ്; അടൂരിൽ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോർത്ത് ജിഎച്ച്‌എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് […]

കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; ‘പ്രതീകാത്മക കല്യാണം’ കഴിച്ച്‌ പീഡിപ്പിച്ചത് സുഹൃത്തിന്റെ സഹോദരിയെ; നിതീഷിന്റെ ക്രൂരത വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച്; മുഖ്യപ്രതിയ്‌ക്കെതിരെ മറ്റൊരു ബലാത്സംഗക്കേസ്

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ മറ്റൊരു ബലാത്സംഗക്കേസ് കൂടി. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോഴിതാ സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് പുതിയ കേസ്രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍ വെച്ച്‌ നിതീഷ് വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹദോഷം മാറാനെന്ന പേരിലായിരുന്നു പ്രതീകാത്മക വിവാഹം. തുടര്‍ന്ന് ആ വീട്ടില്‍ കഴിയവെ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പലതവണ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. […]

ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന ബിജി കുര്യൻ അന്തരിച്ചു

കോട്ടയം: ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു. സംസ്കാരം പിന്നീട്