കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങി ; വിദ്യാര്‍ഥി മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുനാണ് (15) മരിച്ചത്. വ്യാഴം വൈകിട്ട് 5.30ഓടെ മലയാറ്റൂര്‍ ആറാട്ടുകടവിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു. കാലടി പൊലീസും അങ്കമാലിയില്‍നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ഥിയാണ്.

അതിവേ​ഗം സിബിഐ: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അതിവേ​ഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ മാസം ആറിനാണ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരും. അതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഉദ്യോഗസ്ഥരടക്കമുള്ള ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് […]

മസാല ദോശ ചോദിച്ചു ;ഓർഡർ നൽകിയ യുവതിയ്ക്ക് കിട്ടിയത് എട്ടുകാലി ദോശ ;പരിശോധന നടത്തി ഹോട്ടൽ അടച്ചിടുന്നതിന് നിർദേശം നൽകി നഗരസഭ

സ്വന്തം ലേഖകൻ കുന്നംകുളം : കുന്നംകുളം ടൗണിൽ ഗുരുവായൂർ റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുവാനെത്തിയ യുവതി ഓർഡർ നൽകിയത് മസാലദോശക്ക്. ലഭിച്ച മസാല ദോശ ആസ്വദിച്ച് കഴിക്കുന്നിതിടെ മസ്സാലക്കൊപ്പം ചത്ത എട്ടുകാലിയെ കണ്ട യുവതി വെയിറ്ററിനെ വിളിച്ച് കഴിച്ച്കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അപാകത ബോധ്യപ്പെടുത്തി. ഉടൻ തന്നെ വെയിറ്റർ ഭക്ഷണ പ്ലെയിറ്റ് എടുത്ത് അടുക്കളയിലേക്ക് പോകുകയും ഭക്ഷണം വെയ്സ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഒട്ടും താമസിക്കാതെ കുന്നംകുളം മരത്തംകോട് സ്വദേശിനിയായ യുവതി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരെ ഫോണിൽ വിവരങ്ങൾ അറിയിച്ചു. സ്ഥലത്തെത്തിയ […]

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം ; രണ്ട് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിസ്വ ആശുപത്രിയിലെ നഴ്‌സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഈജിപ്റ്റിയന്‍ സ്വദേശിയായ മറ്റൊരു നഴ്‌സിനും ജീവന്‍ നഷ്ടപ്പെട്ടു. ആശുപത്രിക്ക് മുമ്പില്‍ വച്ച് അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് […]

കോട്ടയം പൗരാവലി ജയ വിജയയെ അനുസ്മരിച്ചു ; സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന ജയവിജയയുടെ സ്മരണ നിലനിർത്താൻ വേണ്ടതു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ .ബി.ഗോപകുമാർ കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻപ്രസിഡൻ്റ് എം. മധു സിനിമാടിവി താരം പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ, വി. ജയകുമാർ, ചിത്രകൃഷ്ണൻകുട്ടി, എം.ജി. […]

വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാം ; മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇക്കുറി വേറെങ്ങും പോവേണ്ട ; വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് റെഡി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാന്‍ വേറെങ്ങും പോവേണ്ട. മൊബൈല്‍ ഫോണില്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് […]

യാത്രക്കാർ ശ്രദ്ധിക്കുക… ; കോരുത്തോട് കുഴിമാവ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിൽ ; ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ വാഹനങ്ങള്‍ കൂടുതൽ അപകടത്തില്‍ പെടാനുള്ള സാധ്യതയും

സ്വന്തം ലേഖകൻ മുണ്ടക്കയം: കോരുത്തോട് കുഴിമാവ് റോഡില്‍ കലുങ്കിനു സമീപം റോഡ് ഇടിഞ്ഞു. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. പ്രധാന ശബരിമല പാതയിലാണ് ഈ അപകടക്കെണി. ശക്തമായ മഴയെ തുടർന്ന് റോഡരികില്‍ നിന്നിരുന്ന മരം നിലം പതിച്ചതോടെയാണ് കോരുത്തോടിനും കുഴിമാവിനും ഇടയില്‍ അപകടസാദ്ധ്യത നിറഞ്ഞ വളവില്‍ പുതിയ കുഴി രൂപപ്പെട്ടത്. റോഡില്‍ നിന്നും അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച്‌ കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നു. കഴിഞ്ഞ ശബരിമല സീസണില്‍ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ടയറുകള്‍ കുഴിയിലേക്ക് […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് : രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച്‌ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്‌കാരിക നേതാക്കളും, സ്ഥാനാര്‍ത്ഥികളും

സ്വന്തം ലേഖകൻ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച്‌ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്‌കാരിക നേതാക്കളും, സ്ഥാനാര്‍ത്ഥികളും. എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ 7ന് വാഴപ്പള്ളി സെന്റ്. തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും, സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും രാവിലെ തന്നെ അസംഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ എത്തി വോട്ട് ചെയ്യും. ബസേലിയോസ് മാര്‍തോമാ മാതൃൂസ് തൃതീയന്‍ കാതോലിക്കാബാവ രാവിലെ കൊച്ചിയില്‍ നിന്നും […]

കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് : സാഹചര്യത്തെളിവുകൾ പ്രതിയ്ക്ക് എതിര് ; പ്രതി 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം ; പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെയുള്ളതെന്നത് കൂടി പരിഗണിച്ചാണ് വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചത്. 2015 മേയ് 16നാണ് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ […]

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ…; ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ  ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’.- എന്നാണ് മീനാക്ഷി കുറിച്ചത്. യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്. രസകരമായ […]