കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് : സാഹചര്യത്തെളിവുകൾ പ്രതിയ്ക്ക് എതിര് ; പ്രതി 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം ; പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെയുള്ളതെന്നത് കൂടി പരിഗണിച്ചാണ് വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചത്. 2015 മേയ് 16നാണ് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ […]

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ…; ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ  ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’.- എന്നാണ് മീനാക്ഷി കുറിച്ചത്. യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്. രസകരമായ […]

ശബരിമല വിമാനത്താവളം വൈകും : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു.   ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച്‌ ബിലീവേഴ്സ് ചർച്ചിന്‍റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി മേയ് 27ന് വീണ്ടും പരിഗണിക്കും.   2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാർച്ച്‌ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹരജിയിലെ വാദം. 2,263 ഏക്കറോളം വരുന്ന എസ്റ്റേറ്റ് 2005ല്‍ ട്രസ്റ്റ് വാങ്ങിയത് മുതല്‍ ഈ ഭൂമി തട്ടിയെടുക്കാൻ സർക്കാറടക്കം […]

പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവം ;കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കോന്നി : പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ  ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. കളക്ടർ ആണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. പോളിംഗ് ദിവസം ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാൻ കഴിയു. ഈ ലിസ്റ്റ് ആണ് ഇന്നലെ ചോർന്നത് -ലിസ്റ്റ് ഡിസ്ട്രിബ്യൂഷൻ സെൻററിൽ ഫ്‌ലക്‌സ് ബോർഡ് അടിക്കാൻ അയച്ചു കൊടുക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മാറി […]

ഭക്ഷ്യ സുരക്ഷ നിയമം : ഹെൽത്ത്‌ ഡ്രിങ്കിൽ നിന്ന് ‘ഹോർലിക്ക്സിനെ’ ഒഴിവാക്കി , ഹിന്ദുസ്ഥാൻ യുണിലിവർ

  തിരുവനന്തപുരം: പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ അനുസരിച് ആരോഗ്യ പാനീയ വിഭാഗത്തില്‍നിന്ന് ഹോർലിക്സിന് മാറ്റം. ഹിന്ദുസ്ഥാൻ യുണിലിവർ ഹോർലിക്സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ഹോർലിക്സില്‍നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.   ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിർദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനർജി […]

പറയുന്നത് കള്ളം ; ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല ; മകൻ ഫോണില്‍ സംസാരിച്ചിട്ടില്ല ; ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഇപി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂര്‍ : ഇപി ജയരാജൻ ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ വ്യക്തമാക്കുന്നത്. തന്‍റെ മകൻ ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ഇപി മകന്‍റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ‘നോട്ട് മൈ നമ്പര്‍’ എന്ന് ഇപി ജയരാജന്‍റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഒരു […]

മരണം സുനിശ്ചിതം ; എത്ര നീന്തല്‍ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്

ഇടുക്കി : രണ്ടാഴ്ചയ്ക്കിടെ ഇടുക്കിയിലെ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത് 15 വയസ്സുകാരൻ ഉൾപ്പെടെ നാല് യുവാക്കൾ. ഇത്രയും ജീവൻ പൊലിഞ്ഞിട്ടും കൂസലില്ലാതെ അധികൃതർ. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രബുദ്ധരാക്കാൻ പാരാഗ്ലൈഡിംഗും റാഫ്റ്റിംഗും വരെ ബോധവത്കരണത്തിന് ഉപയോഗിക്കുന്ന ഭരണകൂടത്തിന് ഒരു തലമുറ വെള്ളത്തില്‍ മുങ്ങി മരിക്കുന്നത് തടയാൻ ചെറുവിരല്‍ പോലും അനക്കാനാകുന്നില്ല എന്നത് പരിതാപകരമാണ്. മനുഷ്യന് സ്വാഭാവികമായുള്ള സിദ്ധിയല്ല ജലത്തില്‍ നീന്തല്‍. അത് നാം ആർജിച്ചെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളില്‍ എണ്ണത്തില്‍ വളരെ കൂടുതലാണ് മുങ്ങിമരണങ്ങള്‍. വാഹനാപകടങ്ങളും ആത്മഹത്യയും കഴിഞ്ഞാല്‍ […]

വൈരാഗ്യത്തെ തുടർന്ന് തിരുവാർപ്പ് സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : കുമരകത്ത്‌ 3 പേർ അറസ്റ്റിൽ

  കോട്ടയം: കുമരകം തിരുവാർപ്പ് സ്വദേശിയായ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം മാധവശേരി കോളനി ഭാഗത്ത് കുറയൻങ്കേരിയിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), ചെങ്ങളം കിളിരൂർ തൈച്ചേരി കോളനിയിൽ തൈച്ചേരി വീട്ടിൽ അഖിൽ റ്റി ഗോപി (27), തിരുവാർപ്പ് പാലക്കൽശേരി ഭാഗത്ത് തേവർക്കാട്ടിൽ വീട്ടിൽ നിഖിൽ റ്റി.പി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് 02.30 മണിയോടുകൂടി തിരുവാർപ്പ്‌ സ്വദേശിയായ […]

വോട്ടെടുപ്പ് നാളെ ; ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി ; കിറ്റുകള്‍ കണ്ടെത്തിയത് പൊലീസും തെരഞ്ഞെടുപ്പ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു […]

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ യുവാവിനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.