video
play-sharp-fill

വസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; ട്രെയിൻ മാർഗ്ഗം കടത്തിയത് നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ലഹരി വസ്തു; യുവതി പിടിയില്‍; ഹെറോയിന്‍ ഒളിപ്പിച്ചത് അടിവസ്ത്രത്തിന് പ്രത്യേക അറയുണ്ടാക്കി അതിനകത്തെന്ന് പോലീസ്

വസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; ട്രെയിൻ മാർഗ്ഗം കടത്തിയത് നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ലഹരി വസ്തു; യുവതി പിടിയില്‍; ഹെറോയിന്‍ ഒളിപ്പിച്ചത് അടിവസ്ത്രത്തിന് പ്രത്യേക അറയുണ്ടാക്കി അതിനകത്തെന്ന് പോലീസ്

Spread the love

സ്വന്തം ലേഖിക 

തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച്‌ ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് പിടിയിലായത്. അടിവസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയിലായി. മാവേലിക്കര പള്ളിക്കല്‍ പ്രണവ് ഭവനില്‍ പ്രവീണ്‍ (കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത് ഭവനില്‍ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനില്‍ സജിത്(21) എന്നിവരാണ് പിടിയിലായത്.

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കായംകുളത്തേയ്ക്ക് ബസ് കാത്തുനില്‍ക്കുമ്ബോഴാണ് ഇവര്‍ പിടിയിലാകുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സജിമോൻ, ചേര്‍ത്തല ഡി.വൈ.എസ്.പി ബെന്നി ചേര്‍ത്തല പൊലീസ് ഇൻസ്പെക്ടര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സബ്ബ് ഇൻസ്പെക്ടര്‍മാരായ അനില്‍കുമാര്‍, മഹേഷ്, ശ്യാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ നിധി, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.