കോട്ടയത്ത് മൊബൈല്‍ ഫോണിലൂടെ യുവതിയെ അസഭ്യം പറഞ്ഞ യുവാവ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായി ;നിരവധി കേസിൽ പ്രതിയായ ഇയാൾ പോലീസ് വീട്ടിലെത്തിയപ്പോൾ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; തുടർന്ന് പോലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സ നൽകിയ ശേഷം അറസ്റ്റ് രേഖപെടുത്തുകയായിരുന്നു
സ്വന്തം ലേഖിക
കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (27) ആണ് പിടിയിലായത്.മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസിലാണ് അറസ്റ്റ്. കോട്ടയം കുടമാളൂര്‍ ഭാഗത്ത് ഒരുവീട്ടില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു.
അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ മുറിക്കകത്ത് കയറി ഇയാള്‍ കൈ ഞരമ്പു മുറിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ലിയെന്ന പൊലീസുകാരന് പരിക്കേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാല്‍, മണിമല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌എച്ച്‌ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.