play-sharp-fill
എ ടി എം കവര്‍ച്ച ; ക്യാമറകളുടെ കണ്ണുകെട്ടാൻ കണ്ടെയ്നര്‍: മോഷ്ടാക്കളുടെ അതി ബുദ്ധി: പഴയ കേസുകളിലും കണ്ടെയ്നറുകൾക്കു പിന്നാലെ പോലീസ്.

എ ടി എം കവര്‍ച്ച ; ക്യാമറകളുടെ കണ്ണുകെട്ടാൻ കണ്ടെയ്നര്‍: മോഷ്ടാക്കളുടെ അതി ബുദ്ധി: പഴയ കേസുകളിലും കണ്ടെയ്നറുകൾക്കു പിന്നാലെ പോലീസ്.

തൃശൂർ : എ.ടി.എം കവർച്ച കേസില്‍ മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്‌നർ ലോറിയെക്കുറിച്ചും പൊലീസ് അന്വേഷണം. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സാധനങ്ങളുമായി വന്ന കണ്ടെയ്‌നർ ലോറി ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തിച്ചു എന്നാണ് വിവരം.
ലോറിയില്‍ നിന്നു കാറും പണത്തോടൊപ്പം മൂന്ന് തോക്കും കത്തികളും കണ്ടെത്തിയിരുന്നു. ഇത്തരം ലോറികള്‍ ഉപയോഗിച്ചുള്ള കവർച്ചകള്‍ കൂടുന്നുണ്ടെന്നാണ് വിവരം. മോഷ്ടിക്കുന്ന ബൈക്കും മറ്റും കണ്ടെയ്‌നർ ലോറികള്‍ വഴി കടത്തുന്നതായി പൊലീസ് സംശയിക്കുന്നു.

കവർച്ചയ്ക്ക് ഉപയോഗിക്കുന്ന കാറുകള്‍ കണ്ടെയ്‌നർ ലോറികളില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ നിരീക്ഷിച്ച്‌ കണ്ടെത്താനാവില്ല.

തമിഴ്‌നാട്ടില്‍ കണ്ടെയ്‌നർ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചതോടെയാണ് കവർച്ച നടന്ന ദിവസം തന്നെ സംഘം കുടുങ്ങിയത്. നിറുത്താതെ പോയപ്പോള്‍ നാട്ടുകാർ കല്ലെറിഞ്ഞു.
കഴിഞ്ഞ ജൂണില്‍ സേലം കൃഷ്ണഗിരിയിലെ എ.ടി.എമ്മുകളില്‍ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസില്‍ ഈ സംഘത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമ്പില്ലാതെ കടക്കുന്ന പഴയ കേസുകൾ പോലീസ് പരിശോധിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടെയ്നർ ഉണ്ടോ എന്നാണ് പരിശോധന

അതേസമയം കവർച്ചകേസില്‍ ആറു പേർക്കെതിരെ തമിഴ്‌നാട് നാമക്കല്‍ പൊലീസ് കേസെടുത്തു. വധശ്രമം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നാമക്കലില്‍ കുമാരപാളയത്ത് വച്ചാണ് പൊലീസ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്.

ഏറ്റുമുട്ടലിനിടെ കവർച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരൻ കോയമ്പത്തൂരില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.