ജന്മഭൂമിയും കർമ്മഭൂമിയും’ എന്ന ആത്മകഥയുടെ പ്രകാശനവും .കമാൻഡർ മാത്യുജോൺസൻ്റെ ജന്മദിന ആഘോഷവും
കുമരകം :വാഴവേലിത്തറ കമാൻഡർ മാത്യുജോൺസൻ്റെ രണ്ടാമത്തെ പുസ്‌തകമായ ‘ജന്മഭൂമിയും കർമ്മഭൂമിയും’ എന്ന ആത്മകഥയുടെ പ്രകാശനവും 80-ാമത് ജന്മദിനാഘോഷവും മെയ് 16-ാം തീയതി വ്യാഴാഴ്‌ച നടത്തും. വൈകുന്നേരം 4.00 ന് കുമരകം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
‘കോട്ടയം ബസ്സേലിയോസ് കോളജിലെ ബിരുദ പഠനത്തിനുശേഷം 1973-ൽ അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറി.
തുടർ വിദ്യാഭ്യാസം ന്യൂയോർക്കിൽ മാൻഹട്ടണിലുള്ള ന്യൂയോർക്ക് റേഡിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിൽനിന്നും ന്യൂക്ലിയർ മെഡിസിൻ & സോണോഗ്രാം ടെക്നോളജിയിൽ സർട്ടിഫിക്കേഷൻ.
തുടർന്ന് ആരോഗ്യ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റായി ദീർഘകാലം ജോലി ചെയ്‌തിനു ശേഷം 2007-ൽ വിരമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നും ആത്മീയ കാര്യങ്ങളിൽ മുൻതൂക്കം നൽകുകയും യാക്കോബായ സഭക്ക് ദൈവാലയങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ചു വരുന്നു.
യാക്കോബായ സുറിയാനി സഭയ്ക്കും പ്രത്യേകിച്ച് അമേരിക്കൻ ഭദ്രാസനത്തിനും മലങ്കര സഭയ്ക്കും നാടിനും നാട്ടാർക്കും പലവിധ സഹായങ്ങൾ ചെയ്‌തു വരുന്നു
അദ്ദേഹത്തിൻ്റെ നിസ്വാർത്ഥമായ സേവനങ്ങൾ പരിഗ ണിച്ച്, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ 2012ൽ കമാണ്ടർ സ്ഥാനം നൽകി ആദരിച്ചു.
2006-ൽ ലയൺസ് ക്ലബിൻ്റെ മെമ്പറായി സജീവ സേവനം തുടർന്നുപോരുകയാണ് കമാണ്ടർ മാത്യു ജോൺസൺ .