അതിരമ്പുഴ ടൗൺ വികസനം കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി
സ്വന്തം ലേഖിക
കോട്ടയം :അതിരമ്പുഴ ടൗൺ വികസനത്തിന്റെ ഭാഗമായി റവന്യു ഏറ്റെടുത്തു പിഡബ്ല്യുഡിക്കു കൈമാറിയ സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി.മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിലാണ് കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായത്.
84 ഉടമകളുടെ സ്ഥലമാണു പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നത്. നിലവിൽ 54 ഉടമകളുടെ സ്ഥലങ്ങൾ റവന്യു ഏറ്റെടുത്ത് പിഡബ്ല്യുഡിക്കു കൈമാറി.8 കോടി 81 ലക്ഷം രൂപയാണു പദ്ധതിയുടെ എസ്റ്റിമേറ്റ്. 2 കോടി 38 ലക്ഷം രൂപ നേരത്തെ അതിരമ്പുഴ ടൗൺ വികസനത്തിന് സർക്കാർ അനുവദിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച നടന്ന സംസ്ഥാന ബജറ്റിൽ അതിരമ്പുഴ ടൗൺ വികസനത്തിനായി 8 കോടി രൂപ അനുവദിച്ചിരുന്നു. പൂർണമായും പൊളിക്കുന്ന കെട്ടിടങ്ങൾ ഉടമകളുടെ നേതൃത്വത്തിലുമാണ് പൊളിക്കുന്നത്.ടൗൺ വികസനം യാഥാർഥ്യമാകുന്നതോടെ അതിരമ്പുഴയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു നാട്ടുകാർ പറയുന്നത്.