Spread the love

കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരു’മിന് ശേഷം മോഹൻലാലും സംവിധായകൻ തരുണ്‍ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

video
play-sharp-fill

ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. അതിനിടെ, ‘തുടരും’ സിനിമയിലേതുപോലെ വമ്പൻ ഫൈറ്റ് രംഗങ്ങള്‍ പുതിയ ചിത്രത്തിലും പ്രതീക്ഷിക്കുന്നുണ്ടെന്ന ഒരു ആരാധകന്റെ കമന്റിന് സംവിധായകൻ തരുണ്‍ മൂർത്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചർച്ചാവിഷയം.

‘തുടരും’ എന്ന സിനിമയേക്കാള്‍ കൂടുതല്‍ ആക്ഷൻ രംഗങ്ങള്‍ ‘അതിമനോഹര’ത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും, അങ്ങനെയല്ലെങ്കില്‍ തങ്ങളുടെ പ്രതീക്ഷകള്‍ മാറ്റാൻ അണിയറപ്രവർത്തകർ മുൻകൂട്ടി പറയണമെന്നുമായിരുന്നു ആരാധകന്റെ കമന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇത് ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണെന്ന് തരുണ്‍ മൂർത്തി വ്യക്തമാക്കി.

“തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ‘അതിമനോഹരം’ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് ഇരുചിത്രങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ ഒഴിവാക്കുക,” എന്നായിരുന്നു തരുണിന്റെ മറുപടി.

ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന്, ഇത് ഒരു ‘പൊലീസ് പ്രൊസീജ്യറും ഫാമിലി ഡ്രാമയും’ ചേർന്ന ചിത്രമാണെന്നും സംവിധായകൻ വെളിപ്പെടുത്തി.