സൊമാലിയയിൽ വിമതർ നടത്തിയ സ്ഫോടനത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള സംഘം നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഏകദേശം 20 മണിക്കൂറോളമായി ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോട്ടലിൽ അതിക്രമിച്ച് കയറിയ അക്രമികൾ രണ്ട് കാർ ബോംബുകളോടെ വെടിയുതിർത്തത്. സൊമാലിയയിലെ അൽ ഷബാബ് വിമതർ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
നിലവിൽ 12 പേർ കൊല്ലപ്പെട്ടതായും ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0