സ്വന്തം ലേഖകൻ
കോട്ടയം :രണ്ട് കിലോ കഞ്ചാവവുമായി പിടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ എക്സൈസും, കോട്ടയം എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് ഇൻസ്പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ആസ്സാം സ്വദേശിയായ നൂർ ഇസ്ലാം ഷെയ്ക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
1.140 കിലോഗ്രാം ഗഞ്ചാവും 3000/- രൂപായും കണ്ടെടുക്കുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷന് പരിസരത്തു നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി ഇയാളെ എക്സൈസ് മുൻപും അറസ്റ്റ് ചെയ്തിരുന്നു.
റെയ്‌ഡിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ വി ജെ റോയ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, എക്സൈസ് ഇന്റലിജൻസ് വിഭാഗം അസി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ നന്ത്യാട്ട്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പ്രിവന്റി ഓഫീസർ മാരായ എ കൃഷ്ണകുമാർ, ടി കെ സജു, അജിത്ത് ടി സിവിൽ എക്സൈസ് ഓഫീസർമാരായ, വികാസ് എസ്, സനൽ എൻ എസ്, സതീഷ് ചന്ദ്ര, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ പിസ്, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ പി എസ്, വിനോദ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.