
അനു സിത്താര അമ്മയാകാന്‍ പോകുന്നു എന്ന് പ്രചാരണം; വ്യാജവാര്‍ത്തയെന്ന് തുറന്നടിച്ച് നടി
സ്വന്തംലേഖകൻ
കോട്ടയം : താന്‍ അമ്മയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി അനു സിത്താര. പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അനു സിത്താര വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു സിത്താര ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഫെയ്ക്ക് ന്യൂസ് എന്നു കുറിച്ചാണ് അനു സിത്താര വാര്‍ത്ത തള്ളിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനു സിത്താര ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു സിത്താര തന്റെ വിശേഷങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അങ്ങിനെയിരിക്കെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകളും തല പൊക്കിയത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനു സിത്താരയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിനു ശേഷമാണ് അനു സിത്താര സിനിമയില്‍ സജീവമാകുന്നത്. ടൊവീനോ തോമസ് നായകനാകുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ വാണ് പുറത്തിറങ്ങാനിരിക്കുന്ന അനു സിത്താരയുടെ പുതിയ ചിത്രം. ദിലീപ് നായകനാകുന്ന ശുഭരാത്രിയിലും അനു സിത്താരയാണ് നായിക. മമ്മൂട്ടിയുടെ മാമാങ്കത്തിലും അനു സിത്താര അഭിനയിക്കുന്നുണ്ട്.