നടിയുടെ ലൈംഗികാതിക്രമ പരാതി ; അഡ്വ. വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
സ്വന്തം ലേഖകൻ
കൊച്ചി: നടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത അഭിഭാഷകന്‍ വി.എസ്.ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയാണ് വി എസ് ചന്ദ്രശേഖരന്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസെടുത്തത്. നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.
Third Eye News Live
0