video
play-sharp-fill
നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു; ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ജോമോന്‍

നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു; ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ജോമോന്‍

സ്വന്തം ലേഖകന്‍

കൊച്ചി: ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.

 

അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് അനാറ്റെ എന്ന ആന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. പ്രശസ്ത ഛായാഗ്രാഹകനായ ജോമാന്‍ ടി. ജോണിനെയാണ് ആന്‍ അഗസ്റ്റിന്‍ വിവാഹം ചെയ്തത്. 2014 ലാണ് ഇരുവരും വിവാഹിതരായത്. 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ആന്‍ അഗസ്റ്റിനു ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേര്‍ത്തല കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ഹാജരാകുന്നതിന് ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഏറെ നാളായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.