Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച്‌ നടൻ വിനായകൻ രംഗത്തെത്തിയിരുന്നു.

ഉമ്മൻ ചാണ്ടിയെ അപമാനിച്ച വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. ഇപ്പോഴിതാ, വിനായകനോടുണ്ടായിരുന്ന ആദരവ് ഇല്ലാതായിരിക്കുകയാണെന്ന് പറയുകയാണ് എഴുത്തുകാരി അഞ്‍ജു പാര്‍വതി പ്രഭീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളില്‍ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തില്‍ ഇത്രമേല്‍ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത് എന്നാണ് എഴുത്തുകാരിയായ അഞ്ജു പാര്‍വതി കുറിച്ചിരിക്കുന്നത്.

അഞ്‍ജു പാര്‍വതി എഴുതുന്നതിങ്ങനെ:

ഒരു ശരാശരി കമ്മി പുരോഗമിച്ചാല്‍ അന്തംകമ്മിയാകും! അപ്പോള്‍ പിന്നെ ഒരു ശരാശരി അന്തം കമ്മി പുരോഗമിച്ചാല്‍ എന്താകും? വിനായകൻ ആകും എന്നാണ് ഉത്തരം!!

ഇന്നലെ വരെ ഈ കലാകാരനോട് ഒരിറ്റ് ആദരവ് അവശേഷിച്ചിരുന്നു. എന്നാല്‍ അയാളുടെ ആ ലൈവ് വീഡിയോ കണ്ടതോടെ അതും ശൂന്യമായി. എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളില്‍ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തില്‍ ഇത്രമേല്‍ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത്. ഇയാളൊക്കെ കലാകേരളത്തിന് മായ്ച്ചാലും മായാത്ത കളങ്കമാണ്, അപമാനമാണ്. ഒരു കലാകാരൻ എന്താവരുത് എന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ വിനായകൻ.

അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും. എന്നെയും തന്നെയും ഒക്കെ. ആ നിത്യ സത്യം ചാണ്ടി സാറിനെയും തേടി വന്നു. പക്ഷേ മരണശേഷം നമ്മള്‍ കടന്നു പോകുമ്ബോള്‍ അവശേഷിക്കുന്നത് ഈ ഭൂമിയില്‍ നമ്മള്‍ ബാക്കി വച്ച്‌ പോയ കര്‍മ്മങ്ങളാണ്. ഒരു മനുഷ്യജന്മം കൊണ്ട് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കിയ നന്മയും, സ്നേഹവും കരുണയും ഒക്കെ മായാത്ത രേഖകളായി അവശേഷിക്കും. അതാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. താനൊക്കെ മടങ്ങുമ്ബോള്‍, തന്റെ പുഴുത്ത നാവില്‍ നിന്നും വീണ അഴുകിയ വാക്കുകള്‍ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നില്‍ക്കും.

സ്നേഹം വാരി വിതറിയ മനുഷ്യന് അന്ത്യയാത്രയില്‍ നിറമിഴികളോടെ ജനം അതേ സ്നേഹം വാരിക്കോരി നല്‍കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കര്‍മ്മഫലം. വെറുപ്പ് വാരി വിതറുന്ന തനിക്ക് താൻ അര്‍ഹിക്കുന്നത് തന്നെ കിട്ടിയേക്കാം അത് തന്റെ കര്‍മ്മഗുണം. മനുഷ്യനാവെടോ ഇനിയെങ്കിലും .