play-sharp-fill
ആന്ധ്രാപ്രദേശിൽ ട്രെയിൻ അപകടത്തിൽ  ഏഴു പേര്‍ മരിച്ചു;ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് മരിച്ചത്; ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആണ് അപകടത്തിൽപെട്ടത്

സ്വന്തം ലേഖിക

ന്യൂഡൽഹി :ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച്‌ ഏഴു പേര്‍ മരിച്ചു.ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്

സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് മരിച്ചത്. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.