അമേരിക്കയിൽ വാഹനാപകടത്തില്‍ നര്‍ത്തകിയും, മോഡലും, വ്‌ളോഗറുമായ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് രാമമംഗലം സ്വദേശിനി

Spread the love

സ്വന്തം ലേഖിക

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കോടിച്ചിരുന്ന യുവാവും അപകടത്തില്‍ മരിച്ചു.
കുന്നത്ത് കെ.വി. പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ് മരണപ്പെട്ട മിനി.

ഏറെക്കാലമായി സകുടുംബം ഹൂസ്റ്റണിലായിരുന്നു താമസം. ഫിസിഷ്യന്‍ ആയിരുന്ന മിനി നര്‍ത്തകി, മോഡല്‍, വ്‌ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.

ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.