play-sharp-fill
വഞ്ചന കേസില്‍ അമല പോളിന്റെ പരാതി; മുൻ പങ്കാളി ഭവിന്ദര്‍ സിംഗിന്റെ ജാമ്യം റദ്ദാക്കി

വഞ്ചന കേസില്‍ അമല പോളിന്റെ പരാതി; മുൻ പങ്കാളി ഭവിന്ദര്‍ സിംഗിന്റെ ജാമ്യം റദ്ദാക്കി

ചെന്നൈ: വഞ്ചന കേസില്‍ നടി അമല പോള്‍ നല്‍കിയ പരാതിയില്‍ നടിയുടെ മുൻ പങ്കാളി ഭവിന്ദർ സിംഗിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി.

അമല പോള്‍ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയന്റെ ഉത്തരവ്. ഭവിന്ദർ സിംഗും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് അമല പോള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കഴിഞ്ഞവർഷം ഭവിന്ദർ സിംഗിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

തങ്ങള്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാല്‍, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭർത്താവ് എ.എല്‍. വിജയുമായി പിരിഞ്ഞശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group