play-sharp-fill
അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ ജില്ലയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ ജില്ലയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ആലപ്പുഴ: അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.


ജില്ലയില്‍ ഇടി, മിന്നല്‍ മുന്നറിയിപ്പുമുണ്ട്.
മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള തീരത്ത്‌ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് നിന്നകന്ന് കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്തു നിന്നു ആരും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്.