വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചു; ഭർതൃവീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കൾ ; സംഭവം ആലപ്പുഴയിൽ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ : ആലപ്പുഴയിൽ ഭർതൃവീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി. കർണാടക സ്വദേശിനിയായ യുവതിയെ ഇവരുടെ ബന്ധുക്കൾ ചേർന്നാണ് വീട് ആക്രമിച്ച് കടത്തിക്കൊണ്ടു പോയത്. ഹരിപ്പാട് കാർത്തികപ്പള്ളിയിൽ അനിൽ കുമാറിന്റെ മകൻ അഖിലിന്റെ ഭാര്യ വിദ്യശ്രീയെയാണ് തട്ടിക്കൊണ്ട് പോയത്.യുവതി ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർത്ഥിനിയാണ്.
തടയാൻ ശ്രമിച്ച ബന്ധുക്കൾക്കും അഖിലിനുമുൾപ്പടെ മർദനമേറ്റിരുന്നു. തുടർന്ന് ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ ഇവരുടെ ബന്ധുക്കൾ ചേർന്നാണ് വീട് ആക്രമിച്ച് കടത്തിക്കൊണ്ടു പോയത്. ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർത്ഥിനിയാണ് വിദ്യാശ്രീ. പ്ലസ്ടൂ വിദ്യാർത്ഥിനിയായിരുന്നപ്പോൾ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പെൺകുട്ടിയെ അഖിൽ പരിചയപ്പെട്ടത്.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിദ്യാശ്രീ വീടുവിട്ട് അഖിലിനൊപ്പം ഇറങ്ങി വരികയായിരുന്നു. യുവതി മാർച്ച് 29-നാണ് അഖിലിനൊപ്പം മഹാദേവികാട് എത്തിയത്. തൊട്ടടുത്ത ദിവസം നാട്ടിലെ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായിരുന്നു.
വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. പോലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയ ശേഷം യുവാവിനൊപ്പം പെൺകുട്ടിയെ വിടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു മടങ്ങിയത്. സംഭവത്തെ തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.