
ആലപ്പുഴ: ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലൈ 22 മുതൽ നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ 22,23 തിയതികളിൽ നടക്കും. ട്രയൽ റണ്ണിന് ശേഷം 24 മുതൽ ഗതാഗത നിയന്ത്രണം പൂർണതോതിൽ പ്രാബല്യത്തിൽ വരും.
തണ്ണീർമുക്കത്ത് നിന്ന് വരുന്ന വാഹനങ്ങൾ
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ തണ്ണീർമുക്കം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നതിന് കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ബസുകളും കൈചൂണ്ടിമുക്കിൽ നിന്ന് വലത് തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയിൽ എ എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡിൽ കൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ വി ജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി ബസ് സ്റ്റാന്റിലേയ്ക്ക് പോകാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തണ്ണീർമുക്കത്തേക്ക് പോകുന്ന വാഹനങ്ങൾ
ആലപ്പുഴ നിന്നും തണ്ണീർമുക്കം ഭാഗത്തേയ്ക്ക് പോകുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പുപാലത്തിൽ നിന്നും വലതു തിരിഞ്ഞ് വൈ എം സി എ പാലം വഴി എ എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടി മുക്കിലെത്തി ഇടതുതിരിഞ്ഞു പോകേണ്ടതാണ്.
മറ്റ് നിയന്ത്രണങ്ങൾ
തെക്കു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ ഇരുമ്പു പാലം വഴി വൈ എം സി എ വഴി സ്വകാര്യ ബസ് സ്റ്റാൻറിൽ എത്തി പോകേണ്ടതാണ്.
എറണാകുളം ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ടൗണിൽ പ്രവേശിക്കുന്നതിന് വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ വി ജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലേയ്ക്ക് പോകാവുന്നതാണ്.
ആലപ്പുഴ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പു പാലത്തിൽ നിന്നും വലതു തിരിഞ്ഞ് വൈ എം സി എ ജംഗ്ഷനിൽ നിന്നും ഇടതുതിരിഞ്ഞ് പോകേണ്ടതാണ്.
പുന്നമട ഭാഗത്തേക്ക് പോകുന്ന/വരുന്ന വാഹനങ്ങൾ പോലീസ് ഔട്പോസ്റ്റിനു കിഴക്കു ഭാഗത്തുള്ള ഡീവിയേഷൻ റോഡ് വഴി പുന്നമട ഭാഗത്തേക്കും പുന്നമടയിൽ നിന്നും തിരിച്ചുവരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെ എസ് ആർ ടി സി സ്റ്റാൻഡ് വഴി ചുങ്കം-കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴി പോകാവുന്നതാണ്.