play-sharp-fill
തന്റെ കനേഡിയന്‍ പൗരത്വത്തിൽ പ്രതികരണവുമായി അക്ഷയ് കുമാര്‍

തന്റെ കനേഡിയന്‍ പൗരത്വത്തിൽ പ്രതികരണവുമായി അക്ഷയ് കുമാര്‍

ബോളിവുഡ് നടൻ അക്ഷയ് കുമാർ കനേഡിയൻ പൗരനാണെന്ന് ചൂണ്ടിക്കാട്ടി സൈബർ ഇടങ്ങളിൽ പലപ്പോഴും ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ദേശ സംബന്ധമായ സിനിമകൾ ചെയ്യുമ്പോഴാണ് താരത്തിനെതിരെ കൂടുതൽ ട്രോളുകൾ വരുന്നത്. ഇപ്പോഴിതാ തന്‍റെ കനേഡിയൻ പൗരത്വത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

“എന്‍റെ കയ്യിൽ പാസ്പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ആവശ്യമായ ഡോക്കിമെന്റാണ് പാസ്പോർട്ട്. ഞാനൊരു ഇന്ത്യക്കാരനാണ്. ഞാന്‍ എന്റെ നികുതി എല്ലാം അടയ്ക്കുന്നുണ്ട്. അത് ഇന്ത്യയിൽ ആണ് അടയ്ക്കുന്നതും. കാനഡയിലും നികുതി അടയ്ക്കാനുള്ള ഓപ്ഷൻ എനിക്കുണ്ട്. പക്ഷേ, ഞാന്‍ നികുതി അടയ്ക്കുന്നത് എന്റെ രാജ്യത്താണ്. ഞാൻ എന്‍റെ സ്വന്തം രാജ്യത്ത് ജോലി ചെയ്യുന്നു. പലരും ഇതേക്കുറിച്ച് അഭിപ്രായം പറയാറുണ്ട്. അതിനുള്ള അവകാശം അവർക്കുണ്ട്. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. ഞാനൊരു ഇന്ത്യക്കാരനാണ്. ഞാൻ എന്നും ഒരു ഇന്ത്യക്കാരനായിരിക്കും,” അക്ഷയ് കുമാർ പറഞ്ഞു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, എന്‍റെ എല്ലാ സിനിമകളും പരാജയങ്ങളായിരുന്നു. 15 ഓളം സിനിമകൾ പരാജയപ്പെട്ടു. ആ സമയത്ത് മറ്റൊരു രാജ്യത്തേക്ക് പോയി അവിടെ ജോലി ചെയ്യാമെന്ന് ഞാൻ കരുതി. എന്‍റെ ഒരു സുഹൃത്ത് കാനഡയിലാണ് താമസിച്ചിരുന്നത്. ആ സുഹൃത്താണ് അന്ന് കാനഡയിൽ വന്ന് സ്ഥിരതാമസമാക്കാൻ എന്നോട് ആവശ്യപ്പെട്ടത്. അവിടെ പോയി സെറ്റിൽ ചെയ്ത് ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാർ ഉണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു ഇന്ത്യയിൽ എന്‍റെ തലയിൽ എഴുത്ത് ശരിയായില്ലെങ്കിൽ കാനഡയില്‍ പോയി നോക്കാമെന്ന്. അങ്ങനെയാണ് ഞാൻ അവിടെ പോയി പൗരത്വം നേടാൻ ശ്രമിച്ചത്. അത് കിട്ടുകയും ചെയ്തു’ എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group