ഇന്ത്യയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചത് ബി.ജെ.പി; എ.ഐ.വൈ.എഫ് ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് റെനീഷ് കാരിമറ്റം
സ്വന്തം ലേഖിക
കോട്ടയം: ഇന്ത്യൻ യുവത്വത്തിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചത് ബി. ജെ പി യെന്ന് എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം.
എ. ഐ. വൈ. എഫ് ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി ജെ പി. ഇന്ത്യയുടെ ചരിത്രം തിരുത്താൻ ശ്രമിക്കുകയാണെന്നും, പ്രതിവർഷം രണ്ട് കോടി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത ബി ജെ പി വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരങ്ങൾ തേടി നടക്കുകയാണെന്നും പറഞ്ഞു.
ഏറ്റുമാനൂർ സി. പി. ഐ ഓഫീസ് ഹാളിൽ നടന്ന കൺവൻഷനിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ മണ്ഡലം സെക്രട്ടറി വി. വൈ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലത്തിലെ നൂറോളം വരുന്ന മേഖല പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ എന്ന ക്യാമ്പയിൽ കോട്ടയം കിടങ്ങൂരിൽ ജനുവരി 30 ന് നടത്തുമെന്ന് ജില്ല കമ്മറ്റി കൺവൻഷനിൽ അറിയിച്ചു.
എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവംഗം കെ കെ രാജേഷ്, സിപിഐ മണ്ഡലം സെക്രട്ടറി വി വൈ പ്രസാദ്, യു എൻ ശ്രീനിവാസൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി അനീഷ് ഒ എസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ദീപു തോമസ്,മുഹമ്മദ് നജീബ് ,എസ് ഷാജോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.