play-sharp-fill
കമ്മലിന്റെ ഭാരം കൊണ്ട് ചെവി മുറിഞ്ഞ് രക്തം ഒഴുകാന്‍ തുടങ്ങി, സഹായിക്കാന്‍ ആദ്യമെത്തിയത് ഐശ്വര്യ: അനുഭവം പങ്കുവച്ച്‌ സഹതാരം.

കമ്മലിന്റെ ഭാരം കൊണ്ട് ചെവി മുറിഞ്ഞ് രക്തം ഒഴുകാന്‍ തുടങ്ങി, സഹായിക്കാന്‍ ആദ്യമെത്തിയത് ഐശ്വര്യ: അനുഭവം പങ്കുവച്ച്‌ സഹതാരം.

സ്വന്തം ലേഖകൻ

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിമാരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചന്‍. ബോളിവുഡിലും കോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന കോടികള്‍ പ്രതിഫലം വാങ്ങുന്ന താരം.
പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഐശ്വര്യ ചിത്രം. ചിത്രത്തില്‍ നന്ദിനി, ഉമൈ റാണി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പൊന്നിയിന്‍ സെല്‍വനായി 10 കോടി രൂപയാണ് ഐശ്വര്യ കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റും സഹതാരങ്ങളോടും അണിയറപ്രവര്‍ത്തകരോടും താരജാഡകളില്ലാതെ പെരുമാറുന്ന ഒരാള്‍ കൂടിയാണ് ഐശ്വര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് വരെ സ്നേഹത്തോടെയും അനുതാപത്തോടെയും പെരുമാറുന്ന ഐശ്വര്യയെ കുറിച്ച്‌ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യയ്ക്ക് ഒപ്പം വര്‍ക്ക് ചെയ്ത നടി വിനോദിനി വൈദ്യനാഥന്‍.ഐശ്വര്യയുടെ അഭിമുഖമൊക്കെ കണ്ട് അവരൊരു സ്വീറ്റ് പേഴ്സണ്‍ ആണെന്ന് മുന്‍പു തന്നെ തനിക്കു ഉള്ളില്‍ തോന്നിയിരുന്നുവെന്നും എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ ഒന്നിച്ച്‌ അഭിനയിച്ചപ്പോള്‍ ആ കാര്യം നേരില്‍ ബോധ്യപ്പെട്ടു എന്നുമാണ് വിനോദിനി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഷൂട്ടിനിടയില്‍ സെറ്റില്‍ ഒരു പെണ്‍കുട്ടിയുടെ കാതില്‍ വലിയ കമ്മലിട്ടതു കാരണം കാതുപൊട്ടി രക്തം വരാന്‍ തുടങ്ങി. അതുകണ്ട് ഐശ്വര്യ കോസ്റ്റ്യൂം ടീമില്‍ സംസാരിച്ച്‌ കമ്മല്‍ നീക്കം ചെയ്ത്, കാതു മറക്കുന്ന രീതിയിലുള്ള ഹെയര്‍ സ്റ്റൈല്‍ ആ കുട്ടിയ്ക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ടു ദിവസം ആ രീതിയില്‍ കമ്മല്‍ ഇടാതെ തന്നെ മുടി കൊണ്ട് മറച്ച്‌ അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കാന്‍ ആ കുട്ടിയ്ക്കു സാധിച്ചു. അവരത്രയും സ്വീറ്റായൊരു വ്യക്തിയാണ്,” വിനോദിനി കൂട്ടിച്ചേര്‍ത്തു.
മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1994 ല്‍ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. 1997ല്‍ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1998 ല്‍ പുറത്തിറങ്ങിയ ‘ജീന്‍സ്’ ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം. ‘ഓര്‍ പ്യാര്‍ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ദേവദാസ്’ആണ് അന്തര്‍ദ്ദേശീയ തലത്തില്‍ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘ദേവദാസി’നെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു. ‘ചോക്കര്‍ ബാലി’, ‘ബ്രൈഡ് & പ്രെജ്യുഡിസ്’, ‘റെയിന്‍കോട്ട്’, ‘ശബ്ദ്’, ‘ദ മിസ്ട്രസ് ഓഫ് സ്പൈസസ്’, ‘ഉമ്റാവോ ജാന്‍’, ‘ഗുരു’, ‘ജോധാ അക്ബര്‍’, ‘ഗുസാരിഷ്’, ‘രാവണ്‍’, ‘എന്തിരന്‍’ തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമര്‍ശിച്ചവര്‍ക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുക്കുകയായിരുന്നു.

ബോളിവുഡില്‍ തിരക്കിലായിരിക്കുമ്ബോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴില്‍ 2010 ല്‍ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആന്‍ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ്ലിജിയന്‍(2007) എന്നിവ ഐശ്വര്യയെ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്.

2007ല്‍ നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും തല്‍ക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകള്‍ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡില്‍ സജീവയായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേര്‍ക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിര്‍വ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.

Tags :