play-sharp-fill
തിയേറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ശേഷം ; മീന നായികയായ  “ആനന്ദപുരം ഡയറീസ് ” ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയേറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ശേഷം ; മീന നായികയായ “ആനന്ദപുരം ഡയറീസ് ” ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മീന നായികയായി എത്തിയ ‘ആനന്ദപുരം ഡയറീസ്’ സിനിമ ഒ.ടി.ടിയിലേക്ക്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദപുരം ഡയറീസ്.

മാര്‍ച്ച്‌ ഒന്നിനായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. മനോരമ മാക്‌സില്‍ ഒക്ടോബര്‍ 4 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സണ്‍ നെക്സ്റ്റിലും ചിത്രം ഉടന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കോളേജ് പശ്ചാത്തലത്തില്‍ ക്യാമ്ബസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളാണ്. നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രമാണിത്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ എന്നിവരും ചിത്രത്തില്‍ വേഷമിട്ടുണ്ട്.

സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങളാണ് ചിത്രത്തില്‍. ഷാന്‍ റഹ്‌മാനും ആല്‍ബര്‍ട്ട് വിജയനുമാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. എഡിറ്റര്‍-അപ്പു ഭട്ടതിരി, പ്രൊജക്‌ട് ഡിസൈനര്‍-നാസ്സര്‍ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സത്യകുമാര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, കൊറിയോഗ്രാഫര്‍- ബാബാ ബാസ്‌കര്‍, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ് മഞ്ചാടി.

അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു വിജയന്‍ ഇന്ദിര, അഭിഷേക് ശശിധരന്‍, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാര്‍ എസ്. ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മോഹന്‍ദാസ് എം ആര്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷന്‍ മാനേജര്‍ -വന്ദന ഷാജു.