
അടൂർ മിത്രപുരത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം: ഒരു കാറും നിരവധി ഉപകരണങ്ങളും കത്തിനശിച്ചു
അടൂർ :മിത്രപുരത്ത് നിന്നും കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ തീപിടിത്തം.
വെൽഡിംഗ് ഗ്യാസ് സിലിണ്ടർ ഓൺ ആക്കി സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചതിനെ തുടർന്നുണ്ടായ സ്പാർക്കിൽ ഗ്യാസിന് തീ പിടിക്കുകയായിരുന്നു.
വർക്‌ഷോപ്പിനുള്ളിലെ സിസിടിവി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഇവിടെ ഉണ്ടായിരുന്ന ഒരു കാർ എന്നിവ ഭാഗികമായി കത്തി നശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അസറ്റിലിൻ വാതകം ചോർന്ന് കൊണ്ടിരുന്നു.
അടൂർ നിന്നും ഫയർ ഫോഴ്‌സ് എത്തി റഗുലേറ്റർ ഓഫ് ചെയ്തു അപകടം ഒഴിവാക്കി.
പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അറ്റകുറ്റ പ്പണികൾക്കായി സൂക്ഷിച്ചിരുന്നു.
ഓക്സിജൻ, അസറ്റിലിൻ തുടങ്ങി ജ്വലന സാധ്യത വളരെ കൂടുതൽ ഉള്ള വാതകങ്ങളും പെട്രോൾ, ഡീസൽ തുടങ്ങി ഇന്ധനങ്ങളും ഓയിലുകൾ പെയിൻ്റ് തുടങ്ങി കത്താൻ പര്യാപ്തമായ ധാരാളം വസ്തുക്കളും ഉണ്ടായിരുന്നു.