പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; സംഭവത്തിൽ പൊളിഞ്ഞപാലം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
അടിമാലി: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിക്ക് 80 ശതമാനം അറ്റുപോയി.
സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയരാജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
Third Eye News Live
0