എം സി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; യുവാവിന് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡിൽ അടിച്ചിറയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്.

എതിർ ദിശയിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എസ് എച്ച് മൗണ്ട് വലിയവീട്ടിൽ ശബരി​ഗിരിഷൻ (28), കാണക്കാരി കോയിക്കൽ സജിത്ത് (24) എന്നിവർ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എം സി റോഡിൽ അപകടം നടന്ന വാഹനങ്ങൾ റോഡിൽ തന്നെ കിടക്കുകയാണ്. പൊലീസ് ഇതുവരെ എത്തിയിട്ടില്ല.