“രാത്രിയില്‍ കതകില്‍ വന്നു മുട്ടുന്ന പകല്‍ മാന്യനായ നടൻ; അണ്ണൻ തമ്പിയിലും ചൈനാ ടൗണിലും ഒരുമിച്ച് അഭിനയിച്ചു, ; വെളിപ്പെടുത്തലുമായി നടി ശിവാനി
അണ്ണൻ തമ്പി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു
നടൻ രാത്രിയില്‍ വന്ന് തന്റെ കതകില്‍ സ്ഥിരം മുട്ടുവായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ശിവാനി.
ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗണ്‍ എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാള്‍ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. മോഹൻലാല്‍ ഇടപെട്ടാണ് തനിക്ക് ചൈന ടൗണില്‍ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി പറഞ്ഞു.
“ഇപ്പോള്‍ ലൈംഗിക പീഡനം ആരോപിക്കപ്പെട്ടവരാരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്റെ ആദ്യ സിനിമ അണ്ണൻ തമ്പിയാണ്. പക്ഷേ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.
ഡോറില്‍ തട്ടിയിട്ട് ഓടിപ്പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. രാത്രി 12 മണിക്കും ഒരു മണിക്കുമാണ് കതകില്‍ വന്ന് മുട്ടുന്നത്, എന്നിട്ട് ഓടിപ്പോകും. റൂമില്‍ എന്റെ അമ്മയും ഉണ്ട്. അവസാനം ആളെ കണ്ടുപിടിച്ചു. ഈ നടൻ പകല്‍ സമയത്തൊക്കെ നമ്മളോട് മാന്യമായാണ് പെരുമാറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയാകുമ്ബോഴേക്കും ബാധകേറിയ പോലെയാണ്, റൂമില്‍ വന്ന് തട്ടും ഓടും”.
“കതകില്‍ രാത്രിയില്‍ വന്നു മുട്ടുന്നത് ആരാണ് എന്ന് ഞങ്ങള്‍ കണ്ടുപിടിച്ചു. സംവിധായകനോട് കാര്യം പറഞ്ഞു. അന്ന് ഞങ്ങള്‍ പ്രതികരിച്ചു. പിന്നെ കുറേ കാലത്തേക്ക് സിനിമയൊന്നും ഇല്ല. ഒന്നര കൊല്ലത്തിനുശേഷം ചൈനാ ടൗണ്‍ എന്ന സിനിമയില്‍ അഭിനയിക്കാൻ എനിക്ക് വിളി വരുന്നു. ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ അവിടെയും ഈ നടനെ കണ്ടു. എന്നെ കണ്ടതിനുശേഷം പുള്ളി ഫോണ്‍ വിളിച്ചു നടക്കുന്നതു കണ്ടു.
ആദ്യത്തെ ദിവസം ഷൂട്ടിന് ചെന്നപ്പോള്‍ ഇന്നില്ല എന്ന് പറഞ്ഞു. രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും വെറുതെ തന്നെ ഇരുന്നു. നാലാമത്തെ ദിവസം ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞു.
ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം ആന്റണി പെരുമ്ബാവൂർ അടുത്ത് വന്ന് ചോദിച്ചു, നിനക്കും ആ നടനും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്”.
“മുൻപ് ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. നിന്നെ കണ്ടതില്‍ പിന്നെ ആ സെറ്റിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആന്റണി പെരുമ്ബാവൂർ പറഞ്ഞു.
തിരുവനന്തപുരത്ത് തിയേറ്ററുകളില്‍ ആളുകള്‍ കൂവുമെന്ന് ആ നടൻ പറഞ്ഞു. അയാളുടെ ഇടപെടലിലാണ് മൂന്ന് ദിവസം എനിക്ക് ഷൂട്ടിംഗ് ഇല്ലാതിരുന്നത്.
ലാല്‍ സറാണ് എന്നെ അഭിനയിപ്പിക്കുമെന്ന് പറഞ്ഞത്.
അതൊരു പെണ്‍കുട്ടിയാണ്, നമ്മളാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ശാപം നമുക്ക് കിട്ടാൻ പാടില്ല എന്ന് ലാല്‍ പറഞ്ഞു.
അതുകൊണ്ട് മാത്രമാണ് എനിക്ക് ആ സിനിമയില്‍ അഭിനയിക്കാൻ അവസരം കിട്ടിയത്”-ശിവാനി പറഞ്ഞു.