video
play-sharp-fill

ഐ.എം.ബി.ഡി റേറ്റിങ് മാറ്റിക്കോളൂ, എന്നാൽ എന്റെ മനസ്സു മാറില്ല ; ചോദ്യത്തിന് ചുട്ടമറുപടിയുമായി ദീപിക

ഐ.എം.ബി.ഡി റേറ്റിങ് മാറ്റിക്കോളൂ, എന്നാൽ എന്റെ മനസ്സു മാറില്ല ; ചോദ്യത്തിന് ചുട്ടമറുപടിയുമായി ദീപിക

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ജെ .എൻ.യു സന്ദർശനത്തെ തുടർന്ന് ഐ.എം.ബി.ഡി യിൽ ഛപാകിന്റെ റേറ്റിങ് റിപ്പോർട്ട് ചെയ്ത് കുറച്ച സംഭവത്തിൽ പ്രതികരണവുമായി നടി ദീപിക പദുക്കോൺ രംഗത്തെത്തി.ജെ.എൻ.യുവിൽ വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസിൽ സന്ദർശനം നടത്തിയിരുന്നു.

ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുൻപായിരുന്നു അത്. തുടർന്ന് ദീപികയ്ക്കെതിരേയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബർ ലോകത്ത് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എം.ബി.ഡിയിൽ സിനിമയ്ക്ക് പത്തിൽ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്. അതെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തിൽ ദീപികയോട് ചോദിച്ചു.

ഐ.എം.ബി.ഡി റേറ്റിങ് മാറ്റാം, എന്നാൽ എന്റെ മനസ്സു മാറ്റാനാകില്ല എന്നായിരുന്നു ദീപികയുടെ ഉത്തരം. ജെ.എൻ.യു വിഷയത്തിൽ തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒട്ടനവധിപേർ രംഗത്തെത്തി.