നടിയെ ആക്രമിച്ച കേസില്‍ വി ഐ പി ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു;  ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമെന്ന് ശരത്

നടിയെ ആക്രമിച്ച കേസില്‍ വി ഐ പി ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമെന്ന് ശരത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍.

തുടര്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതല്‍ സൂചിപ്പിച്ചിരുന്ന വി ഐ പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശരത് അറസ്റ്റിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ തെളിവുകള്‍ നശിപ്പിച്ചെന്ന കുറ്റത്തിനാണ് ശരത്തിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് വി ഐ പി സുഹൃത്തായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അറസ്റ്റിന് ശേഷം ശരത്തിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റേത് തെറ്റായ ആരോപണമാണെന്നും താന്‍ ഒരു തെളിവും നശിപ്പിച്ചിട്ടില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ശരത് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും താന്‍ ഒരു ദൃശ്യവും കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ തെളിവുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച നടന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു,​ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്നാണ് കോടതി ഹര്‍ജി പരിഗണിക്കവേ ചോദിച്ചത്. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ആരോപണങ്ങള്‍ ഉന്നയിക്കരുത്. പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

അതേസമയം,​ കോടതി രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനം കോടതി ഉയര്‍ത്തി. കോടതിയെ പുകമറയ്‌ക്കുള്ളില്‍ നിറുത്താന്‍ ശ്രമിക്കരുതെന്നും പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.