play-sharp-fill
മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ ; സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ ; സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ല്‍ പുറത്തിറങ്ങിയ ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. തമിഴ്, മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ ‘സൈത്താന്‍’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘പോര്‍കാസുകള്‍’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.