അതിതീവ്രപരിചരണ വിഭാഗത്തിലുള്ള നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍
സ്വന്തം ലേഖകൻ
അങ്കമാലി: ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍.
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടന് ശ്രീനിവാസനെ പ്രവേശിപ്പിച്ചത്. അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോള്‍.
ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 30ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ബൈപാസ് സര്‍ജറി മാര്‍ച്ച് 31ന് നടത്തി. മൂന്നുദിവസം ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലായിരുന്നു. അണുബാധ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതിനു പിന്നാലെ യുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റുകയുമായിരുന്നു.