play-sharp-fill
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം;സന്തോഷം പങ്കുവച്ച്‌ താരം

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം;സന്തോഷം പങ്കുവച്ച്‌ താരം

സ്വന്തം ലേഖകൻ

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍ പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു.

അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാല്‍ അത് നീണ്ടുപോയെന്നും അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു.മുന്‍പ് താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത പങ്കുവച്ചത്.ഒരുപാട് പേര്‍ അവിടെ ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്.

ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും വിജയം കണ്ടെത്താനായത് തന്‍റെ മനസിനെ മാറ്റിയെന്നും അക്ഷയ് മുന്‍പ് പറഞ്ഞത്.
എനിക്ക് ഒരു പാസ്പോര്‍ട്ട് ഉണ്ട്. എന്താണ് ഒരു പാസ്പോര്‍ട്ട്? ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണ് അത്.

നോക്കൂ, ഞാനൊരു ഇന്ത്യക്കാരനാണ്. എന്‍റെ നികുതി ഞാന്‍ ഇവിടെയാണ് അടയ്ക്കുന്നത്. എനിക്ക് അത് അവിടെ വേണമെങ്കിലും അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്‍റെ രാജ്യത്താണ് അടയ്ക്കാറ്. ഞാന്‍ എന്‍റെ രാജ്യത്താണ് ജോലി ചെയ്യുന്നത്. പലരും പലതും പറയാറുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. അവരെ സംബന്ധിച്ച്‌ ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഞാന്‍ എപ്പോഴും അങ്ങനെതന്നെ ആയിരിക്കും എന്ന് അക്ഷയ് അന്ന് വ്യക്തമാക്കിയിരുന്നു.